ഷിഹാബ്
നിലമ്പൂർ: 11 കാരിയോട് ലൈംഗികാതിക്രമം കാണിച്ച 34 കാരന് ഒരു വർഷവും മൂന്ന് മാസവും സാധാരണ തടവും 5500 രൂപ പിഴയും. മൂത്തേടം മരംവെട്ടിച്ചാൽ പാറക്കൽ ഷിഹാബിനെതിരെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷ വിധിച്ചത്.
2023 ജൂലൈ 16 നാണ് സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ലൈംഗികാവയവം കാണിച്ചും അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് എടക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിഴയടച്ചില്ലെങ്കില്‍ ഒരു മാസവും ഒരാഴ്ചയും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാൽ അതിജീവിതക്ക് നൽകും. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.