Representational Image

വിവിധ നഗരങ്ങളിൽ 'ഭാര്യമാരെ കൈമാറുന്ന' പാർട്ടികൾ, വലയിലുള്ളത് നിരവധി സ്ത്രീകൾ; വൻ സെക്സ് റാക്കറ്റ് ചെന്നൈയിൽ പിടിയിൽ

ചെന്നൈ: ഭാര്യമാരെ പരസ്പരം കൈമാറുമെന്ന് (വൈഫ് സ്വാപ്പിങ്) വാഗ്ദാനംചെയ്ത് പാർട്ടികൾ സംഘടിപ്പിച്ചുവന്ന പെൺവാണിഭ സംഘത്തെ ചെന്നൈ പൊലീസ് പിടികൂടി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയാറിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. ചെന്നൈയിലും മറ്റ് നഗരങ്ങളിലുമായി എട്ട് വർഷമായി ഇത്തരം പാർട്ടികൾ സംഘം രഹസ്യമായി സംഘടിപ്പിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

ചെന്നൈ കൂടാതെ കോയമ്പത്തൂർ, മധുരൈ, സേലം, ഈറോഡ് എന്നീ നഗരങ്ങളിലും സംഘം 'വൈഫ് സ്വാപ്പിങ്' പാർട്ടികൾ സംഘടിപ്പിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതരെയാണ് സംഘം വലയിൽ വീഴ്ത്തുന്നത്. പാർട്ടികൾ സംഘടിപ്പിക്കുന്നതിനായി പ്രത്യേക സമൂഹമാധ്യമ പേജുണ്ട്. ഇതുവഴിയാണ് ആളുകളുമായി ബന്ധപ്പെട്ടിരുന്നത്.

വൈഫ് സ്വാപ്പിങ് പാർട്ടിയിൽ പങ്കെടുക്കാൻ തയാറാവുന്ന യുവാക്കളിൽ നിന്ന് 13,000 മുതൽ 25,000 രൂപ വരെയാണ് സംഘം ഈടാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. യഥാർഥത്തിൽ ഭാര്യമാരെന്ന പേരിൽ സംഘം പാർട്ടിയിലെത്തിക്കുന്ന സ്ത്രീകൾ ഇവരുടെ ഭാര്യമാരായിരുന്നില്ല. സംഘത്തിന്‍റെ വലയിലുള്ള സ്ത്രീകളെയാണ് ലൈംഗികവൃത്തിക്കായി ഉപയോഗിച്ചിരുന്നത്.

സംഘത്തിന്‍റെ കീഴിലുണ്ടായിരുന്ന നിരവധി സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. 30നും 40നും ഇടയിൽ പ്രായമായ ഇവരെ പണം വാഗ്ദാനം ചെയ്ത് പെൺവാണിഭസംഘം വലയിലാക്കുകയായിരുന്നു.

പനൈയൂരിലെ ഇവരുടെ കേന്ദ്രത്തിൽ നിരവധിപേർ വന്നുപോകുന്നതും രാത്രിമുഴുവനും പാട്ടും ബഹളവും നടക്കുന്നതും ശ്രദ്ധയിൽപെട്ട അ‍യൽക്കാരാണ് പൊലീസിന് വിവരം നൽകിയത്. തുടർന്ന് നടത്തിയ റെയ്ഡിലാണ് വൻ റാക്കറ്റ് പിടിയിലായത്. സെന്തിൽ കുമാർ, കുമാർ, ചന്ദ്രമോഹൻ, ശങ്കർ, വേൽരാജ്, പേരരശൻ, സെൽവൻ, വെങ്കിടേഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. സംഘത്തിന് കീഴിലെ സ്ത്രീകളെ മൊഴി രേഖപ്പെടുത്തിയ ശേഷം അവരുടെ കുടുംബത്തിനൊപ്പം പോകാൻ അനുവദിച്ചു.

Tags:    
News Summary - Sex Racket Hosting 'Wife Swapping' Parties in Different Parts of Tamil Nadu Busted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.