അഞ്ചലിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

അഞ്ചൽ: 17 വർഷത്തിനുശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. അലയമൺ വനത്തുംമുക്ക് പുളിമൂട്ടിൽ വീട്ടിൽ സാജൻ ആന്‍റണിയാണ് (51) അറസ്റ്റിലായത്. 2005 ജനുവരിയില്‍ ഇടമുളയ്ക്കല്‍ പാലമുക്കില്‍ ചായക്കട നടത്തിയിരുന്ന അനില്‍കുമാറിനെ കടയില്‍ അതിക്രമിച്ചു കയറി പണം കവര്‍ച്ച ചെയ്ത കേസിലാണ് ഇപ്പോള്‍ പിടിയിലായത്.

ഇടമുളയ്ക്കല്‍ പള്ളിക്കുന്നുംപുറം കൊച്ചുവിള വീട്ടില്‍ ഞെരുക്കം സന്തോഷ്‌ എന്ന സന്തോഷ് (45), കോട്ടുക്കല്‍ പറയന്‍മൂല ഷംല മന്‍സിലില്‍ ഉണ്ണി എന്ന തിരുവനന്തപുരം സ്വദേശിയായ സക്കറിയ (44) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സന്തോഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണി ഇപ്പോഴും ഒളിവിലാണ്.

സാജന്‍ ആന്‍റണി ബന്ധുവിന്‍റെ ഭാര്യയെ ബലാത്സഗം ചെയ്ത കേസിലും കൊലപാതകശ്രമം, മോഷണം അടക്കമുള്ള മറ്റ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പേരും വിലാസവും മാറ്റി വനാതിർത്തികളിൽ ഒളിവില്‍ കഴിയുന്ന ഇയാള്‍ പൊലീസ് എത്തുമ്പോൾ കാട്ടിലേക്ക് കയറി രക്ഷപ്പെടുകയാണ് പതിവ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചല്‍ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദീപു, സംഗീത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - several cases Accused in Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.