ദാ​ദാ പീ​ർ

നിധി കണ്ടെത്തലിന്റെ മറവിൽ സ്വർണം തട്ടി; ആൾദൈവം അറസ്റ്റിൽ

ബംഗളൂരു: വീടുകളിലെ നിധി കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സ്വയം പ്രഖ്യാപിത ആൾദൈവത്തെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കോലാർ ജില്ല സ്വദേശിയായ ദാദ പീറാണ് (49) അറസ്റ്റിലായത്.ഇയാളുടെ പേരിൽ നാലു കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. മന്ത്രവാദത്തിലൂടെ മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്താമെന്ന് വിശ്വസിപ്പിച്ച് പൂജകൾ നടത്താനെന്ന വ്യാജേന സ്വർണാഭരണങ്ങൾ കൈക്കലാക്കി രക്ഷപ്പെടുകയാണ് ഇയാളുടെ രീതി.

മോഷ്ടിച്ച ആഭരണങ്ങളിൽ പകുതിയും കോലാറിലെ വസതിയിൽനിന്ന് കണ്ടെത്തി.ബാക്കിയുള്ളവ മഹാരാഷ്ട്രയിലെ നാഗ്പൂരിലും ബംഗളൂരുവിലെ ബി.ടി.എം ലേഔട്ടിലുമുള്ള ജ്വല്ലറികളിൽ പണയം വെച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.53 ലക്ഷം രൂപ വിലമതിക്കുന്ന 485.4 ഗ്രാം സ്വർണം കണ്ടെടുത്തു.

Tags:    
News Summary - Godman arrested for stealing gold under the guise of finding treasure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.