Posted On
date_range Updated On
date_range രഞ്ജിത് വധക്കേസിൽ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം 23 ആയി
ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് വധക്കേസിൽ സൂത്രധാരന്മാരിൽ ഒരാളായ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡിൽ ചാവടിയിൽ സക്കീർ ഹുസൈനെയാണ് (38) ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് നിയമിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 23 ആയി. കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായി നേരത്തെ അറസ്റ്റിലായ മുഖ്യസൂത്രധാരനടക്കമുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് ഇനിയും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.