ഹാൻസുമായി പൊലീസ് പിടിയിലായ നസീർ മുസ്തഫ

മുന്നൂറ് പാക്കറ്റ് ഹാൻസുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ

അടിമാലി: 300 പാക്കറ്റ് ഹാൻസുമായി സ്കൂൾ ബസ് ഡ്രൈവർ പൊലീസ് പിടിയിൽ. പെരുമ്പാവൂർ വെങ്ങോല മരവെട്ടിചുവട് കീപ്പുറത്ത് നസീർ മുസ്തഫയെ (45) ആണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 9 മണിക്ക് അടിമാലി സ്റ്റേഷൻ എസ്.എച്ച്.ഒക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, വിൽപനക്കായി ചാക്കിൽ കൊണ്ടുവന്ന 300 പാക്കറ്റ് ഹാൻസും കൂൾ ലിപ് ഇനത്തിൽ പെട്ട 47 പാക്കറ്റുകളും പിടികൂടിയത്.

ഇയാൾ പെരുമ്പാവൂരിനടുത്തുള്ള സ്കൂൾ ബസിന്‍റെ ഡ്രൈവറാണ്. എസ്.ഐ രാജേഷ് പണിക്കരും സംഘവുമാണ് പ്രതിയെ പിടികൂടിയിട്ടുള്ളത്.

Tags:    
News Summary - School bus driver arrested with 300 packets of hans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.