Posted On
date_range Updated On
date_range കഞ്ചാവ് വിൽപന; യുവാവ് അറസ്റ്റിൽ
കുമളി: ടൗണിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് ചില്ലറ വിൽപന നടത്തിയ കുമളി കിഴക്കുംമേട് സ്വദേശി തേവർഭവൻ വീട്ടിൽ ദുരൈ മുരുകൻ (35) പിടിയിൽ.
ഓട്ടോയിൽ വിൽപനക്ക് കൊണ്ടുപോയ പത്ത് പൊതി കഞ്ചാവ് വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫിസർമാരായ ബി. രാജ്കുമാർ , പി.ഡി. സേവ്യർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എ.അനീഷ് , ഷൈൻ എഫ്. എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.