ബംഗളൂരു: ഗവ. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രഫസറുടെ വീട്ടിൽനിന്ന് 1.5 കോടി രൂപയും 2.5 ലക്ഷത്തിന്റെ സ്വർണവും കവർന്ന കേസിൽ ഏഴുപേർ പിടിയിൽ. പ്രഫസറുടെ മുൻ ഡ്രൈവർ ശങ്കരപ്പയാണ് കവർച്ചയുടെ ആസൂത്രകൻ. കഴിഞ്ഞ മാസം 19നാണ് സംഭവം. റിയൽ എസ്റ്റേറ്റ് ഇടപാടിൽ പ്രഫസർക്ക് വലിയൊരു തുക ലഭിച്ച വിവരം അറിഞ്ഞ ശങ്കരപ്പ കൂട്ടാളികളുമായി ചേർന്ന് വീട്ടിലെത്തി പ്രഫസറെയും ഭാര്യയെയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു.
രാജേന്ദ്ര ജെയിൻ, ഹേമന്ദ് ജെയിൻ, ശ്രീനിവാസ് ഗൗഡ, ജഗൻ മോഹൻ, ശ്രീനിവാസ്, കിരൺ ജെയിൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 1.27 കോടി രൂപ കണ്ടെടുത്തു. ശങ്കരപ്പയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീലുകളും രേഖകളും വിസിറ്റിങ് കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.