ബംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ചൊവ്വാഴ്ച രാത്രി നാല് ക്ഷേത്രങ്ങളിൽ കവർച്ച നടന്നു. ദേവര മല്ലനായ്ക്കനഹള്ളി ഗ്രാമത്തിലെ ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്. ദേവിയുടെ മംഗളസൂത്രയടക്കം മോഷ്ടാക്കൾ കവർന്നു.
ബുധനാഴ്ച രാവിലെയാണ് ഗ്രാമവാസികൾ മോഷണ വിവരമറിയുന്നത്. പട്ടലടമ്മ, മാസാലികമ്മ, ലക്ഷ്മിദേവി, ഹൊന്നാദേവി ക്ഷേത്രങ്ങളിലെ മംഗളസൂത്ര, രണ്ട് വെള്ളിക്കുടകൾ, രണ്ട് മുഖാവരണങ്ങൾ, മറ്റു സ്വർണാഭരണങ്ങൾ എന്നിവയടക്കം ഒമ്പതു ലക്ഷം രൂപയുടെ വസ്തുക്കളാണ് കവർന്നത്. നാഗമംഗല റൂറൽ പൊലീസ് കേസെടുത്തു.
ബംഗളൂരു: ആനേക്കലിൽ ഒറ്റ രാത്രിയിൽ മൂന്നു ക്ഷേത്രങ്ങളിൽ കവർച്ച നടന്നു. കഴിഞ്ഞ ദിവസം പെയ്ത മഴക്കിടെ ഗരട്ടിബനെ വില്ലേജിലെ രേണുകയെല്ലമ്മ ക്ഷേത്രം, കാവേരമ്മ ക്ഷേത്രം, തമിഴ്നാട് അതിർത്തി മായ കെംപട്ടി വില്ലേജിലെ ആഞ്ജനേയ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ക്ഷേത്രങ്ങളിലെ വാതിലുകൾ തകർത്ത മോഷ്ടാക്കൾ പ്രതിഷ്ഠയിലെ സ്വർണം, വെള്ളി ആഭരണങ്ങളും കിരീടവും കവരുകയായിരുന്നു. ആനേക്കൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.