മോഷണത്തിന്റെ
സി.സി.ടി.വി ദൃശ്യം
നേമം: തലസ്ഥാനനഗരിയിൽ പട്ടാപ്പകൽ മോഷണം. തമ്പാനൂർ തൃപ്തി ഹോട്ടലിലെ ജീവനക്കാരിയുടെ മൊബൈൽ ഫോണാണ് നഷ്ടമായത്. ശനിയാഴ്ച രാവിലെ 11.45 ഓടുകൂടിയാണ് മോഷണം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ മോഷ്ടാവ് മൊബൈൽ ഫോണെടുത്ത ശേഷം തന്റെ കൈവശമുള്ള കവറിലിട്ട് നേരത്തെ ഏർപ്പാടാക്കിയ ഓട്ടോയിൽ കയറി പോകുകയായിരുന്നു. മൊബൈൽ ഫോൺ ഓൺ ആയിരിക്കുന്നതിനാൽ ലൊക്കേഷൻ നോക്കി മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിലവിൽ കോഴിക്കോട് ജില്ല പരിധിയിലാണ് ഫോണുള്ളതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇയാളെക്കുറിച്ചുള്ള അറിവുള്ളവർ: 0471-2326543, 94979 87013, 94979 02650 ഇതിലേതെങ്കിലും നമ്പറിൽ അറിയിക്കണമന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.