Posted On
date_range Updated On
date_range ജുമാമസ്ജിദിലെ കവർച്ച: പ്രതി പിടിയിൽ
ചങ്ങരംകുളം: അയിലക്കാട് ജുമാമസ്ജിദിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി നെന്മണി സ്വദേശി ഷംസാദിനെ (34) ആണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയിലാണ് അയിലക്കാട് സെന്ററിലെ ജുമാമസ്ജിദിന്റെ ഓഫിസ് കുത്തിത്തുറന്ന് 22,000 രൂപ കവർന്നത്.
മറ്റൊരു കേസിൽ തമിഴ്നാട്ടിൽ ജയിലിൽ കഴിഞ്ഞ ഷംസാദിനെ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നിർദേശ പ്രകാരം എസ്.ഐ ബാബു ജോർജ്, സി.പി.ഒ ഷിജു എന്നിവർ ചേർന്നാണ് തമിഴ്നാട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.