Posted On
date_range Updated On
date_range കൊച്ചിയിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവര്‍ന്നു; ക്വട്ടേഷന്‍ സംഘം പിടിയില്‍
കൊച്ചി: കൊച്ചിയിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ച് കാറിൽ നിന്ന് 50 ലക്ഷം കവർന്ന ക്വട്ടേഷൻ സംഘം പിടിയിൽ. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്.
പിടിയിലായവരില്‍ മൂന്ന് പേര്‍ കൊലക്കേസ് പ്രതികള്‍ കൂടിയാണ്. ഡിസംബർ 19നാണ് പച്ചാളം സ്വദേശിയുടെ കാറില്‍ നിന്ന് സംഘം പണം കവര്‍ന്നത്. ഹൈദരാബാദില്‍ നിന്നാണ് ക്വട്ടേഷന്‍ ലഭിച്ചത് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
കാറിൽ 3 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇതിൽ 50 ലക്ഷം രൂപയാണ് ഇവർ കവർന്നത്. കാറില്‍ ഉണ്ടായിരുന്ന പണം കള്ളപ്പണമിടപാടിന്റെ ഭാഗമായിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.