വിനീത്
Posted On
date_range Updated On
date_range പൊലീസ് സ്റ്റേഷനിൽ അതിക്രമം: യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ: പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ യുവാവിനെ പിടികൂടി. കുറുപ്പന്തറ മണ്ഡപത്തിൽ വീട്ടിൽ വിനീത് സുരേന്ദ്രനെയാണ് (26) അറസ്റ്റ് ചെയ്തത്. തന്നെ ആരോ ഉപദ്രവിക്കാൻ വരുന്നുണ്ട് എന്ന് പറഞ്ഞ് രാത്രി പൊലീസ് സ്റ്റേഷനിൽ എത്തിയ വിനീതിനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്റ്റേഷനിൽ കയറ്റി ഇരുത്തി. തുടർന്ന് ഇയാൾ അക്രമാസക്തനാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും അടുത്ത് കിടന്ന കസേര ഉപയോഗിച്ച് ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.