Posted On
date_range Updated On
date_range പഠിക്കാതെ റീല്‍സ് കണ്ടിരുന്നു; മകനെ തലയ്ക്കടിച്ച് കൊന്ന് പിതാവ്
ബെംഗളൂരു: പഠിക്കാതെ മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തേജസ് (14) ആണ് പിതാവ് രവികുമാറിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്.
ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ മൊബൈല്‍ ഫോണില്‍ റീൽസ് കണ്ടുകൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.
ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീൽസ് കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാര്‍ മകനെ പൊതിരെ തല്ലി. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പിതാവ് രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.