നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ യുവാവിനെ വിളപ്പില്‍ശാല പൊലീസ് പിടികൂടി. കൊട്ടാരക്കര പത്തടി നൗഷാദ് മന്‍സിലില്‍ പ്രാവ് നൗഷാദ് എന്നുവിളിക്കുന്ന നൗഷാദ് (38) ആണ് പിടിയിലായത്. വിളപ്പില്‍ശാലയിൽ സ്ത്രീയുടെ ഒപ്പം താമസിച്ചുവരവെ 16 വയസ്സുള്ള മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി പ്രസവിച്ചതോടെ സംഭവം പുറത്താകുകയും തുടര്‍ന്ന് നൗഷാദ് ഒളിവില്‍പ്പോകുകയുമായിരുന്നു.
അന്വേഷണത്തില്‍ പ്രതിക്കെതിരേ കൊട്ടാരക്കര, പുത്തൂര്‍, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ ഉള്ളതായി അറിഞ്ഞു. ബംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളില്‍ വിവിധ പേരുകളിലാണ് ഇയാള്‍ ഒളിവില്ക്കഴിഞ്ഞുവന്നത്. പൊലീസ് തന്നെ തേടുന്നതറിഞ്ഞ പ്രതി നാഗര്‍കോവിലില്‍ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്കുവരവെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സി.ഐ എന്‍. സുരേഷ്കുമാര്‍, എസ്.ഐ എസ്.വി ആശിഷ്, സി.പി.ഒമാരായ രതീഷ്, അജില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കാട്ടാക്കട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.