Posted On
date_range Updated On
date_range 16 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: സഹോദരന് 20 വർഷം കഠിന തടവ്
മോറിഗാവ്: 16കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ 23 കാരന് 20 വർഷം കഠിന തടവ് വിധിച്ച് കോടതി. അസം മോറിഗാവിലെ പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. സഹോദരനായ ജാഗിറോഡ് സ്വദേശി രുപം ഡ്യൂറിക്കാണ് പോക്സോ കോടതി പ്രത്യേക ജഡ്ജി ശിക്ഷ വിധിച്ചത്.
2019ലാണ് കേസിനാസ്പദമായ സംഭവം. 16 കാരിയായ പെൺകുട്ടി മുതിർന്ന സഹോദരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈദ്യ പരിശോധന നടത്തിയതോടെയാണ് പെൺകുട്ടി ഏഴു മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
ഇതോടെ പ്രദേശവാസിയായ ബിപിൻ ചന്ദ്ര ബോർദോലിയുടെ സഹായത്തോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.