Posted On
date_range Updated On
date_range പീഡനം: രണ്ടു പേർ അറസ്റ്റിൽ
നാദാപുരം: അരൂർ പെരുമുണ്ടശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ചതായി ബന്ധുക്കൾ നാദാപുരം പൊലീസിൽ നൽകിയ പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ.
പെരുമുണ്ടശ്ശേരി കനാൽ പാലത്തിന് സമീപം മന്നുകണ്ടി രാജൻ (55), പിരക്കിൽ മീത്തൽ രതീഷ് (38) എന്നിവരെയാണ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് രാജനും നാല് മാസം മുമ്പ് രതീഷും വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചതായി ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.