കാളിയാർ: ഭിന്നശേഷിക്കാരിയായ 16കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലുവർഷത്തിന് ശേഷം പൊലീസ് പിടിയിൽ. 2016ലാണ് സംഭവം. കേസിന്റ വിചാരണ നടപടികൾ പൂർത്തീകരിച്ച് ഇയാൾ കുറ്റക്കാരനാണെന്ന് പോക്സോ കോടതി കണ്ടെത്തിയിരുന്നു.
എന്നാൽ, പ്രതി ഒളിവിലായിരുന്നതിനാൽ ശിക്ഷ വിധിക്കാൻ കഴിഞ്ഞിരുന്നില്ല. കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ. ഹണി, എസ്.ഐ സിനോദ്, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ, അബി ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പോത്താനിക്കാട്ടുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ഫോൺപോലും ഉപയോഗിക്കാതെ പോത്താനിക്കാടിന് സമീപം താമസിച്ച് ആശാരിപ്പണി ചെയ്ത് വരുകയായിരുന്നു. പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാൾ ഒളിവിൽ കഴിയുന്നതായി മനസ്സിലായത്. ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.