പത്ത നംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം കിളികൊല്ലൂർ വടക്കേവിള പുന്തലത്താഴം നഗറിൽ പുന്തല പടിഞ്ഞാറ്റേതിൽ വീട്ടിൽ സുബിനെ (22) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി അടൂരെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും മൊഴിയെടുത്തശേഷം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കിളികൊല്ലൂരിൽനിന്ന് അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.