പമ്പ് സെറ്റ് മോഷണം: യുവാവ് അറസ്റ്റിൽ

തിരുവല്ല: അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ മോട്ടോർ തറകളിൽനിന്നും പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചിരുന്ന യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ര മൂന്നാം കുരിശ് മണപ്പുറം വീട്ടിൽ സൂരജാണ് (34) പിടിയിലായത്.

ചേന്നങ്കരി പാടശേഖര സെക്രട്ടറി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഇത്തരത്തിൽ മുമ്പും നിരവധി മോഷണങ്ങൾ നടത്തിയിരുന്നതായി സൂരജ് പൊലീസിനോട് സമ്മതിച്ചു.

മോഷണമുതലുകൾ ആക്രിക്കടകളിൽ വിൽക്കുന്നതാണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Pump set theft: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.