കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള സൂചന ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ രണ്ടു വയസുകാരിയെ കൊച്ചുവേളി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തി. 19മണിക്കൂറിനുശേഷമാണ് കു​ഞ്ഞിനെ കണ്ടെത്തുന്നത്. എന്നാൽ, പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ രാത്രിയായപ്പോള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതി​നിടെ, തട്ടിക്കൊണ്ടുപോയവരെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി പറയുന്നു. ഇൗ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന വിവരം.

കുഞ്ഞിനെ റെയില്‍വെ സ്റ്റേഷന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ചാണ് പ്രതി കടന്നത്. നാട്ടുകാരാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 7.30ഓടെ കൊച്ചുവെളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഡി.സി.പി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്നാണ് ഡി.സി.പി പറയുന്നത്. കുട്ടിക്ക് പ്രശ്നങ്ങളില്ല. കൂടുതൽ മെഡിക്കൽ പരിശോധനയിൽ വ്യക്തമാകും. കുഞ്ഞി​െൻറ മാതാപിതാക്കളെയും കുട്ടിക്കൊപ്പം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പൊലീസ് പരിശോധന ശക്തമായ സാഹചര്യത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചതാകാ​െമന്നാണ് പൊതുവിലയിരുത്തൽ. 

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സൂചനകൾ ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കാണാതായ സ്ഥലത്ത് സി.സി.ടി.വികൾ ഉണ്ടായിരുന്നില്ല. ചാക്ക - ഓൾ സെയിൻ്റ്സ് ഭാഗത്തെ സി.സി.ടി.വികൾ പരിശോധിക്കുന്നത് തുടരും. കുഞ്ഞി​െൻറ സഹോദര​​ െൻറ മൊഴിയിൽ പറഞ്ഞ മഞ്ഞ സ്കൂട്ടറിനെ കുറിച്ചും അന്വേഷണം തുടരാനാണ് ​പൊലീസ് തീരുമാനം. അന്വേഷണത്തിൽ ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഏറെ നിർണായകമാണെന്നാണ് സൂചന. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം ബലപ്പെട്ടിരിക്കുന്നത്.

Tags:    
News Summary - Police said they got a tip-off about the abductors of the baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.