കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് ഗൃഹനാഥന്‍റെ മർദനം

ഇടുക്കി: കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഗൃഹനാഥൻ ആക്രമിച്ചു. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഡി.സുരേഷിനാണ് മർദനമേറ്റത്. പ്രതി കൽത്തൊട്ടി സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സന്തോഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നുവെന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് എസ്.ഐ സുരേഷും രണ്ട് പൊലീസുകാരും കാഞ്ചിയാർ കൽതൊട്ടിയിലെത്തിയത്. മദ്യലഹരിയിലായിരുന്ന സന്തോഷിനെ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ എസ്.ഐ.യെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - police officer came to settle a family dispute was beaten up by the husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.