ജ്യോതി
Posted On
date_range Updated On
date_range എട്ടുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; വയോധിക അറസ്റ്റിൽ
അമ്പലപ്പുഴ: എട്ടുവയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ വയോധിക അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14ാം വാർഡ് പുതുവൽ ജ്യോതിയാണ് അറസ്റ്റിലായത്. ദുബൈയിൽ കുട്ടിയെ നോക്കുന്ന ജോലിയായിരുന്നു ജ്യോതിയുടേത്. 2021-2024 കാലയളവിൽ പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ രാജേഷ്, അബൂബക്കർ സിദ്ദിഖ്, സി.പി.ഒമാരായ കാർത്തിക, സുമിത്ത് എന്നിവർ ചേർന്ന് ഇടുക്കി ജില്ലയിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.