അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range പണംവെച്ച് ചീട്ടുകളി; അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പത്തനംതിട്ട: താമസസ്ഥലത്ത് പണം വെച്ച് ചീട്ടുകളിച്ച 11 അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഡാൻസാഫ് സംഘവും പത്തനംതിട്ട പൊലീസും ചേർന്ന് ഞായറാഴ്ച ഉച്ചയോടെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള താമസസ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. 19,910 രൂപയും ചീട്ടുകളും പിടിച്ചെടുത്തു.
അവധി ദിവസങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ നിർദേശിച്ചിരുന്നു. നാർകോട്ടിക് സെൽഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ അനിൽ, സന്തോഷ് കുമാർ, ഡാൻസാഫ് സംഘത്തിലെ എസ്.ഐ. അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, അഖിൽ, സുജിത്, ബിനു, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.