ഷ​ഫീ​ക്ക്

സ്വകാര്യ ബസിൽ പോക്കറ്റടി; പ്രതി പിടിയിൽ

തോ​പ്പും​പ​ടി: സ്വ​കാ​ര്യ ബ​സി​ൽ സ​ഹ യാ​ത്രി​ക​ന്‍റെ പ​ഴ്സ് മോ​ഷ്ടി​ച്ച ശേ​ഷം ഓ​ടി​പ്പോ​യ പ്ര​തി തോ​പ്പും​പ​ടി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തോ​പ്പും​പ​ടി രാ​മേ​ശ്വ​രം കൈ​ത​വ​ള​പ്പി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ക്കാ​ണ്​ (39) പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് തോ​പ്പും​പ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ വെ​ച്ച് യാ​ത്രി​ക​ന്‍റെ പ​ഴ്സ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

തോ​പ്പും​പ​ടി ബി.​ഒ.​ടി പാ​ല​ത്തി​ന് സ​മീ​പം വെ​ച്ച് പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം യാ​ത്ര​ക്കാ​ര​ൻ മ​ന​സ്സി​ലാ​ക്കു​ക​യും ബ​ഹ​ളം വെ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​തി ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി. ഇ​ൻ​സ്പെ​ക്ട​ർ എ. ​ഫി​റോ​സ്, എ​സ്.​ഐ. സെ​ബാ​സ്റ്റ്യ​ൻ പി. ​ചാ​ക്കോ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​മേ​ഷ്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Pick-pocketing in private buses; Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.