അ​നീ​ഷ്​

പോക്കറ്റടി ശ്രമം: മധ്യവയസ്കനെ പിടികൂടി

കോ​ട്ട​യം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ര‍‍െൻറ പ​ഴ്സ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ത്തി​ത്താ​നം ക​രി​ങ്ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ അ​നീ​ഷി​നെ​യാ​ണ് (49) വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ പ​ഴ്സാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​നീ​ഷി​നെ​തി​രെ വെ​സ്റ്റ്, ച​ങ്ങ​നാ​ശ്ശേ​രി, ചി​ങ്ങ​വ​നം, തി​രു​വ​ല്ല സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, മോ​ഷ​ണം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വെ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ അ​നൂ​പ് കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Pick-pocketing attempt: Middle-aged man nabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.