Posted On
date_range Updated On
date_range മൊബൈൽ ഫോണുകൾ കവർന്ന് ഓൺലൈൻ തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന വിരുതരെ പിടികൂടി ഡൽഹി പൊലീസ്. മോഷണത്തിന് ഇരയാകുന്നവരുടെ വാലറ്റുകളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
ഷിബു എന്ന ഷോയിബ്, മോനു എന്നിവരാണ് അറസ്റ്റിലായത്. മജ്‌നു കാ തില, ഐ.എസ്.ബി.ടി ഓഫ് കാശ്മീർ ഗേറ്റ്, റെഡ് ഫോർട്ട് ഓൾഡ് ഡൽഹി, ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷൻ എന്നിവക്ക് സമീപമുള്ള അന്തർ സംസ്ഥാന യാത്രക്കാരെയാണ് പ്രതികൾ ഒരു നിശ്ചിത സമയത്ത് ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികളുടെ കൈവശം മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് സ്കൂട്ടി, വിവിധ സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.