Posted On
date_range Updated On
date_range ഒ.എൽ.എക്സിൽ പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയതായി പരാതി
പട്ടിമറ്റം: ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒ.എൽ.എക്സ് വഴി തങ്ങളുടെ ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനക്കെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഷാഹിൻ സഫീർ എന്നയാൾക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു.
ഡബിൾപാലം സ്വദേശിയായ അഫ്സൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കെ.എൽ 53 യു 3373 നമ്പറിലുള്ള കാർ വിൽപനക്കുണ്ടെന്ന് കാണിച്ച് ഒ.എൽ.എക്സിൽ പരസ്യം നൽകിയ പ്രതി പരാതിക്കാരനിൽനിന്ന് ഘട്ടംഘട്ടമായി ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ വഴിയുമായി ആകെ 3,34,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ നൽകി വഞ്ചിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ്.ana
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.