ഹൈദരാബാദ് : ഹൈദരാബാദിൽ മൂന്ന് ലക്ഷം രൂപയുടെ കളള നോട്ടുമായി ഒരാൾ പിടിയിൽ. ചൊവ്വാഴ്ച ഇന്ദ്രനഗർ കോളനിയിൽ വച്ചാണ് പിടിക്കൂടിയത്.
കളള നോട്ടുമായി രമേഷ് ബാബു യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് അയാളെ പിന്തുടരുകയായിരുന്നു. പിന്നീട് പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇയാളിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപയുടെ കളള പണവും, ഒരു ലാപ് ടോപ്പും, രണ്ട് പ്രിന്‍റിങ്ങ് മെഷീനുകളും ,
ഒരു പേപ്പർ കട്ടിംഗ് മെഷീനും ,ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തു.
ഈ കേസുമായി ബന്ധപ്പെട്ട് സെപ്തബർ 19 നാണ് ഗോപാലപുരം പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. പഴക്കച്ചവടക്കാരനായ ഗോപി രാമ സ്വാമിക്ക് ബാബുവിൽ നിന്നും ലഭിച്ച 200 കളളനോട്ടാണെന്ന് സംശയം തോന്നിയതിനാൽ പരാതിപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.