വിഷ്ണുദേവ്
Posted On
date_range Updated On
date_range നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു
മൂവാറ്റുപുഴ: നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. പായിപ്ര സൊസൈറ്റിപ്പടി ഭാഗത്ത് ചൂരച്ചിറയിൽ വീട്ടിൽ വിഷ്ണുദേവിനെയാണ് (23) വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. മൂവാറ്റുപുഴ, കുറുപ്പംപടി, കോതമംഗലം, പുത്തൻകുരിശ് സ്റ്റേഷനുകളിലായി പോക്സോ, കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ഇൻസ്പെക്ടർ സി.എൻ. രാജേഷിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി 72 പേരെ കാപ്പചുമത്തി ജയിലിലടച്ചു. 36പേരെ നാടുകടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.