representational image

യുവാവിനുനേരെ കുരുമുളക്​ സ്​പ്രേ; കണ്ണിന്​ പരിക്ക്

കോ​ട്ട​യം: പാ​മ്പാ​ടി വെ​ള്ളൂ​ർ എ​ട്ടാം​മൈ​ലി​ൽ യു​വാ​വി​നു​നേ​രെ കു​രു​മു​ള​ക്​ സ്​​പ്രേ പ്ര​യോ​ഗം. പ​ടി​ഞ്ഞാ​റേ​ക്ക​ര അ​ശ്വി​ൻ ഷാ​ജി​യു​ടെ ക​ണ്ണി​ലേ​ക്കാ​ണ്​ കു​രു​മു​ള​ക്​ സ്​​പ്രേ അ​ടി​ച്ച​ത്. അ​ശ്വി​െൻറ ക​ണ്ണി​​ന്​ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി വീ​ടി​നു​നേ​രേ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ഇ​റ​ങ്ങി നോ​ക്കു​മ്പോ​ൾ ആ​രെ​യും ക​ണ്ടി​രു​ന്നി​ല്ല. ഞാ​യ​റാ​ഴ്​​ച കു​ളി​മു​റി​യു​ടെ ഭാ​ഗ​ത്ത് അ​സാ​ധാ​ര​ണ ശ​ബ്​​ദം​കേ​ട്ട് അ​ശ്വി​ൻ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങി​യ അ​ശ്വി​െൻറ ക​ണ്ണി​നു​നേ​രെ കു​രു​മു​ള​ക്​ സ്​​പ്രേ അ​ടി​ച്ച​ശേ​ഷം അ​ക്ര​മി​ക​ൾ ഓ​ടി​ക്ക​ള​ഞ്ഞ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പൊ​ലീ​സും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​േ​ന്വ​ഷ​ണം തു​ട​ങ്ങി​യ​താ​യും വീ​ടി​നു​പു​റ​ത്ത് പ​തി​വി​ല്ലാ​തെ ശ​ബ്​​ദം കേ​ട്ടാ​ൽ സ​മീ​പ​വാ​സി​ക​ളെ​ക്കൂ​ടി അ​റി​യി​ച്ചി​ട്ടേ പു​റ​ത്തി​റ​ങ്ങാ​വൂ​വെ​ന്നും പാ​മ്പാ​ടി സി.​ഐ യു. ​ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. അ​ശ്വി​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Tags:    
News Summary - Pepper Spray; Eye injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.