1.38 കോടി രൂപ നൽകണം അല്ലെങ്കിൽ ജയിലിൽ പോകണം: കർണാടക ബിജെപി എംഎൽഎയോട് കോടതി

ബംഗളൂരു: എട്ട് ചെക്ക്  കേസുകളിലുൾപ്പെട്ട മുദിഗെരെയിലെ ബിജെപി എംഎൽഎ എം.പി. കുമാരസ്വാമി കുറ്റക്കാരനാണെന്ന് സിറ്റി കോടതി കണ്ടെത്തി, പരാതിക്കാരന് മൊത്തം 1.38 കോടി രൂപ നൽകാൻ കോടതി വിധിച്ചു. ചിക്കമംഗളൂരു സിറ്റി നിവാസിയായ പരാതിക്കാരനായ എച്ച്ആർ ഹുവപ്പ ഗൗഡയാണ് 2021-ൽ കുമാരസ്വാമിക്കെതിരെ കേസ് നൽകിയത്.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിലെ സെക്ഷൻ 138 പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് ജഡ്ജി ജെ പ്രീത് കുമാരസ്വാമി വിധിയിൽ പറഞ്ഞു. വിവേകമുള്ള ഒരു മനുഷ്യനും യാതൊരു ബാധ്യതയുമില്ലാതെ ഇത്രയും വലിയ തുക വെറുതെ നൽകില്ലെന്ന് കോടതി വിലയിരുത്തി. പണം നൽകിയില്ലെങ്കിൽ ജയിൽവാസം അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറയുന്നു. 

Tags:    
News Summary - Pay up Rs 1.38 crore or go to prison: Court to Karnataka BJP MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.