Posted On
date_range Updated On
date_range പന്നിയങ്കര ചുവട്ട്പാടത്തെ കവർച്ച; പ്രതികളുമായി തെളിവെടുപ്പ് നടത്തി
വടക്കഞ്ചേരി: ചുവട്ട്പാടത്ത് ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ടശേഷം സ്വർണവും പണവും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളുമായി വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ എട്ട് പേരെയും തെളിവെടുപ്പിന് എത്തിച്ചു. ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, സി.ഐ എ. ആദംഖാൻ, എസ്.ഐ കെ.വി. സുധീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സംഭവത്തിൽ രണ്ടുപേരെ പിടികൂടാനുണ്ട്. പ്രതികൾ കവർച്ച നടത്തിയ രീതി പൊലീസിനോട് വിശദീകരിച്ചു. നാട്ടുകാരും തടിച്ച് കൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.