അഭിജിത്ത്, ആൽബിൻ ബെന്നി
പഞ്ചായത്ത് അംഗത്തെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ
തൊടുപുഴ: പഞ്ചായത്ത് അംഗത്തെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കരിങ്കുന്നം പഞ്ചായത്ത് 11ാം വാർഡ് അംഗം ഹരിദാസിനെ ഉപദ്രവിച്ച കേസിൽ തോയിപ്ര മലയിൽ അഭിജിത്ത് (25), തോയിപ്ര പാറടിയിൽ വീട്ടിൽ ആൽബിൻ ബെന്നി (21) എന്നിവരാണ് അറസ്റ്റിലായത്.
അഭിജിത്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസും മോഷണക്കേസും കാലടി സ്റ്റേഷനിൽ സംഘം ചേർന്ന് വീട് കയറി ആക്രമിച്ച കേസുമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരിങ്കുന്നം എസ്.ഐ ബിജു ജയിംസ്, എ.എസ്.ഐമാരായ ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ ഹരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.