Representational Image

300ലേറെ തെരുവ്​നായ്​ക്കളെ വിഷം കുത്തിവെച്ച്​ ​െകാന്നു; പഞ്ചായത്തിനെതിരെ കേസ്​

വിജയവാഡ (ആന്ധ്ര പ്രദേശ്​): 300ലധികം തെരുവ്​ നായ്​ക്കളെ വിഷം കുത്തിവെച്ച്​ കൊന്ന സംഭവത്തിൽ വെസ്റ്റ്​ ഗോദാവരി ജില്ലയിലെ ഗ്രാമ പഞ്ചായത്തിനെതിരെ കേസ്​​.

വെസ്റ്റ്​ ഗോദാവരിയിലെ ലിംഗപാളയം പ്രദേശത്താണ്​ സംഭവം. മൃഗ സംരക്ഷണതിനായി പ്രവർത്തിക്കുന്ന ചല്ലപ്പള്ളി ചാരിറ്റബിൾ ട്രസ്റ്റ്​ ട്രഷററായ ശ്രീലത ചല്ലപ്പള്ളിയാണ്​ പഞ്ചായത്ത്​ അധികൃതർ ദേക്കല സമുദായത്തിന്‍റെ പിന്തുണയോടെ നായ്​ക്കളെ കൊല്ലാൻ തീരുമാനിച്ചതെന്ന്​ ആരോപിച്ചു.

'പഞ്ചായത്ത്​ അധികൃതർ നായ്​ക്കളെ സർക്കാർ നടപടിക്രമങ്ങൾ അനുസരിച്ച്​ വന്ധ്യംകരിക്കുന്നതിന്​ പകരം ജൂലൈ 24 മുതൽ അവയെ കൊല്ലുകയാണ്​' -ശ്രീലത ടൈംസ്​ ഒാഫ്​ ഇന്ത്യയോട്​ പറഞ്ഞു. നായ്​ക്കളെ സംസ്​കരിച്ച സ്​ഥലത്തെത്തി കാര്യങ്ങൾ വീക്ഷിച്ച ശേഷമാണ്​ ശ്രീലത ധർമജിഗുഡം പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകിയത്​.

പരാതി സ്വീകരിച്ച പൊലീസ്​ നായ്​ക്കളുടെ മരണ കാരണം സ്​ഥിരീകരിക്കാൻ പോസ്റ്റ്​മോർട്ടം നടത്തുമെന്ന്​ വ്യക്തമാക്കി. ഗ്രാമത്തിൽ തന്നെയുള്ള ഫാർമസിയിൽ നിന്നാണ്​ വിഷം വാങ്ങിയതെന്ന്​ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 

Tags:    
News Summary - Over 300 Stray Dogs Poisoned Case Registered against village panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.