ആലപ്പുഴ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്‍റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നതിെൻറ ഭാഗമായി ജില്ല പൊലീസ് നടത്തിയ ഓപറേഷൻ പി-ഹണ്ട് പരിശോധനയിൽ രണ്ടു കേസ് രജിസ്റ്റർ ചെയ്തു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നി നോഡൽ ഓഫിസറായുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. വിയ്യപുരം, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 16 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന മൊബൈലുകളാണിവ. മൊബൈല്‍ ഫോൺ വിദഗ്ധ പരിശോധനക്ക് ശേഷം മറ്റു നിയമനടപടികൾ സ്വീകരിക്കും. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധിയിലും രാവിലെ ഏഴ് മുതലായിരുന്നു റെയ്ഡ്.
സൈബർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. വിനോദിെൻറ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധർ നേതൃത്വം നല്‍കി. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യകതികളെയും ഗ്രൂപ്പുകളെയും പറ്റി വിവരം കിട്ടുന്നവർ സൈബർ പൊലീസ് സ്റ്റേഷനിൽ (ഫോൺ- 0477-2230804) അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.