മണ്ണാർക്കാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒരുപ്രതിയെ കൂടി അറസ്റ്റ് ചെയ്തു. 2020ൽ മണ്ണാർക്കാട് സ്വദേശി സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി രാമനാട്ടുകരയിൽവെച്ച് മർദിച്ച കേസിലെ പ്രതിയെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാംകുളം ചേലാനെല്ലൂർ സ്വദേശി രാധാകൃഷ്ണനാണ് (40) അറസ്റ്റിലായത്. സ്വർണം കൊണ്ടുപോകുന്നവരിൽനിന്ന് തട്ടിയെടുക്കുന്ന പെരുമ്പാവൂർ സ്വദേശി അനസിന്‍റെ സംഘത്തിൽപെട്ടയാളാണ് രാധാകൃഷ്ണനെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ കേസിലെ അഞ്ചാം പ്രതിയാണ്. കേസിൽ ആലുവ നായിക്കാട്ടുകര കോട്ടക്കകത്ത് ഔറംഗസീബ് എന്ന നൗഫൽ, മുജീബ്, റാഷിദ്, ജുനൈദ് എന്നിവർ മുമ്പ് മണ്ണാർക്കാട് പൊലീസിന്‍റെ പിടിയിലായിരുന്നു.
മണ്ണാർക്കാട് ഡിവൈ.എസ്.പി കെ.എ. കൃഷ്ണദാസിന്‍റെ നിർദേശപ്രകാരം സി.ഐ കെ.എം. പ്രവീൺകുമാർ, എസ്.ഐ കെ.ആർ. ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.