സൈഫുല്ല
Posted On
date_range Updated On
date_range ഒന്നര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
മഞ്ചേരി: വിൽപനക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുംതുസാർ സ്വദേശി സൈഫുല്ലയെയാണ് (25) നെല്ലിപറമ്പുനിന്ന് പിടികൂടിയത്. മലപ്പുറം ഡിവൈ.എസ്.പി പ്രദീപിന്റെ നിർദേശ പ്രകാരം മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ എസ്.ഐ വിവേക്, പ്രബേഷൻ എസ്.ഐ ജിതിൻ, സിയാഹുൽ ഹഖ്, ഹരിലാൽ, ഇല്യാസ്, ബോസ്, ജില്ല ആന്റി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഗിരീഷ്, പി. സലീം, ആർ. ഷഹേഷ്, ഐ.കെ. ദിനേഷ്, കെ.കെ. ജസീർ, കെ. സിറാജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.