വയോധികയുടെ മാല മോഷ്ടിച്ചു

തി​രു​വ​ല്ല: ഓ​ത​റ തൈ​മ​റ​വു​ങ്ക​ര​യി​ൽ 72കാ​രി​യു​ടെ ര​ണ്ടു പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ർ​ബു​ദ ബാ​ധി​ത​കൂ​ടി​യാ​യ തൈ​മ​റ​വു​ങ്ക​ര തു​ണ്ടി ഉ​ഴ​ത്തി​ൽ വീ​ട്ടി​ൽ ശാ​ന്ത​മ്മ​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ശാ​ന്ത​മ്മ​യു​ടെ മ​രു​മ​ക​ൾ പു​ഷ്പ പു​ല​ർ​ച്ച നാ​ലി​ന്​ വീ​ടി​ന്റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഈ ​ത​ക്കം നോ​ക്കി മു​റി​ക്കു​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യു​ടെ താ​ഴെ ഡ​പ്പി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ല ക​വ​രു​ക​യാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ അ​ന​ക്കം കേ​ട്ട് പു​ഷ്പ വീ​ടി​ന് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ ശാ​ന്ത​മ്മ​യു​ടെ മു​റി​യു​ടെ വാ​തി​ലി​ന് സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന മോ​ഷ്ടാ​വ് പ്ലാ​സ്റ്റി​ക് ക​സേ​ര ഉ​പ​യോ​ഗി​ച്ച് പു​ഷ്പ​യെ അ​ടി​ച്ച ശേ​ഷം പി​ൻ വാ​തി​ലി​ലൂ​ടെ ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വം സം​ബ​ന്ധി​ച്ച് ശാ​ന്ത​മ്മ തി​രു​വ​ല്ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - old woman's necklace was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.