മോഷ്ടാക്കൾ മുറിച്ച വളയുമായി വീട്ടമ്മ
ചേര്‍ത്തല: കളവംകോടത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലയും വളയും മോഷ്ടാക്കള്‍ കവര്‍ന്നു. ആറ് വീടുകളിൽ മോഷണവും കവര്‍ച്ചശ്രമവും നടന്നു. കളവംകോടം ചമ്പക്കാട്ടുവെളി പത്മദാസന്റെ ഭാര്യ സുശീലയുടെ രണ്ടു പവൻ സ്വര്‍ണമാലയും ഒരു പവന്റെ വളയുമാണ് അപഹരിച്ചത്. രണ്ടാമത്തെ വള മുറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സുശീല ഉണര്‍ന്ന് ബഹളംവെച്ചതോടെ മോഷ്ടാവ് ഓടിമറഞ്ഞു. വീടിന്റെ പിന്വാതിലിലെ പൂട്ടുതകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. കഴിഞ്ഞദിവസം പുലര്‍ച്ച മൂന്നിനായിരുന്നു സംഭവം. സമീപത്തെ ചക്കനാട്ടുചിറ വിജയന്റെ വീട്ടിലും പിന്‍വാതിലിന്റെ പൂട്ടുതകര്‍ത്ത മോഷ്ടാക്കള്‍ അകത്തുകടന്നു. മകന് വിനീഷിന്റെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ഉണര്‍ന്ന് എതിര്‍ത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് ഓടി.
പുത്തന്‍തറ പ്രകാശന്, താമരശ്ശേരി വെളി വിശ്വംഭരന്, പുത്തന്‍തറ സാലി, സുമംഗലത്ത് ഷക്കീല എന്നീ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഇവിടെ മോഷ്ടാക്കള്‍ അകത്തു കടന്നിട്ടില്ലെങ്കിലും വീടിന്റെ പിന്‍വാതില്‍ തുറക്കാനുള്ള ശ്രമം നടത്തി. പുലര്‍ച്ച പൊലീസെത്തി വീടുകളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി.സി.സി.ടി.വിയില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.