മുപ്പതോളം കേസുകളിൽ പ്രതിയായ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ഭുപനേശ്വർ: മുപ്പതോളം കേസുകളിൽ പ്രതിയായ നാൽപതുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.

കൊലപാതകം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ സുനിൽ കുമാർ നഹാക് എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ധന്പൂരിൽ നടന്ന വിരുന്നിൽ പങ്കെടുക്കാനെത്തിയ സുനിൽ കുമാറിനെ കത്തിയും ഇരുമ്പുവടിയുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

തലയ്ക്കേറ്റ അടിയുടെ ആഘാതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ വിവരം പുറത്തുവിട്ടിട്ടില്ല.

സുനിൽ കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Odisha man, accused in over 30 criminal cases, beaten to death by mob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.