കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് നഴ്സറി സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൊല നടത്തിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി സൂചന. ഇയാളുടെ മൊബൈല്‍ ഫോൺ കുമളിയില്‍നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിലേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഡ്രൈവര്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പരിചയമുണ്ടത്രെ.
ചൊവ്വാഴ്ച വൈകീട്ടാണ് പേഴുംകണ്ടം വട്ടമുകളേല്‍ പി.ജെ. വത്സമ്മയെ (അനുമോള്‍ -27) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പാണ് ഭര്‍ത്താവ് ബിജേഷിനെയും കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.