തിരുവല്ല: നഗരസഭ 16ാം വാര്‍ഡിലെ ഇരുവള്ളിപ്ര ഗവ.എല്‍.പി സ്കൂളില്‍ പ്രീപ്രൈമറി അധ്യാപിക ആയയെ മര്‍ദിച്ചെന്ന് പരാതി. ഇരുവരും തമ്മിൽ നിരവധി തവണ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു.
ഇവരെ നിരീക്ഷിക്കാൻ സ്കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറക്ക് മുന്നില്‍വെച്ചാണ് കൈയേറ്റം നടന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ അധ്യാപികയായ ശാന്തമ്മ സണ്ണിയാണ് സ്കൂളിലെ ആയ ബിജി മാത്യുവിനെ അടിച്ചത്. വിഡിയോ ഇതിനോടകം തന്നെ വൈറലായി. ശാന്തമ്മയും ബിജിയും തമ്മില്‍ ഏറെ നാളായി സ്കൂളില്‍ നിരന്തരം വഴക്കുകൂടാറുണ്ട്. സ്കൂൾ കുട്ടികളുടെ മുന്നില്‍വെച്ചാണ് സംഭവം.
കഴിഞ്ഞ വര്‍ഷം ശാന്തമ്മ സണ്ണിയുടെ പരാതിയില്‍ ബിജി മാത്യുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നുള്ള അസ്വാരസ്യങ്ങൾ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.