Posted On
date_range Updated On
date_range പണം നല്‍കിയില്ല; ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
കുണ്ടറ: പണം നല്‍കാത്തതിന് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചയാളെ കുണ്ടറ പൊലീസ് പിടികൂടി. നാന്തിരിക്കല്‍ സഞ്ജു ഭവനത്തില്‍ സജി (55) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് ആക്രമണമുണ്ടായത്. അടുക്കളയില്‍ ജോലിചെയ്യുകയായിരുന്ന ഭാര്യ സിന്ധുവിന്റെ പിന്നിലൂടെയെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു.
ഇടത് വാരിയെല്ല് ഭാഗത്ത് കുത്തേറ്റ സിന്ധു കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിദേശത്ത് ജോലിയുള്ള മകള്‍ അയച്ചുകൊടുക്കുന്ന പണം ആവശ്യപ്പെട്ടത് നല്‍കാത്തതിനായിരുന്നു ആക്രമണമെന്ന് സിന്ധു പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.