വർഗീസ്
Posted On
date_range Updated On
date_range അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ച് ഒളിവിൽ പോയയാൾ പിടിയിൽ
പൂക്കോട്ടുംപാടം: അയൽവാസിയെ മുൻവൈരാഗ്യം കാരണം കുത്തി പരിക്കൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി പൊലീസിന്റെ പിടിയിൽ. ഭൂമികുത്ത് പുല്ലുപറമ്പിൽ വർഗീസിനെയാണ് (വക്കച്ചൻ - 65) പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.
സെപ്റ്റംബർ 18നാണ് അയൽവാസിയായ താന്നിക്കൽ വർഗീസിനെ (50) കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചത്. ഇയാളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അട്ടപ്പാടി, കൂരാച്ചുണ്ട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചുവരവെ ഞായറാഴ്ചയാണ് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്‌പെക്ടർ സുകുമാരനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ ജയകൃഷ്ണൻ, എ.എസ്.ഐ സതീഷ് കുമാർ, സക്കീർ ഹുസൈൻ, മൻസൂറലി, സർജാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.