ബിനോയി
Posted On
date_range Updated On
date_range മോഷണക്കേസിൽ അയൽവാസി അറസ്റ്റിൽ
മുണ്ടക്കയം: അയൽവാസിയുടെ വീട്ടിൽനിന്ന് സ്വർണം കവർന്നയാൾ പിടിയിൽ. പുലിക്കുന്ന് കരിനിലംഭാഗത്ത് ചേർക്കോണിൽ വീട്ടിൽ ബിനോയിയെയാണ് (44) അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം അയൽവാസിയുടെ വീടിെൻറ ഓടാമ്പല്‍ തുറന്ന് അകത്ത്കയറി അലമാരയിൽനിന്ന് 80,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗ് കവരുകയായിരുന്നു.
മോഷ്ടിച്ച സ്വർണം വിറ്റ് പുതിയ മാല വാങ്ങിയതായി ഇയാള്‍ പറഞ്ഞു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈൻകുമാർ എ.എസ്.ഐ അനൂബ് കുമാർ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഒമാരായ ശ്രീജിത്, റോബിൻ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.