മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു (ഫയൽചിത്രം)
Posted On
date_range Updated On
date_range മുട്ടിൽ മരംമുറി: ജാമ്യഹരജി വിധി പറയാൻ മാറ്റി
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരുടെ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. 57 ദിവസമായി ജയിലിലാണെന്നും വനഭൂമിയിൽനിന്നോ വിജ്ഞാപനം െചയ്ത ഭൂമിയിൽനിന്നോ ഈട്ടിത്തടി മുറിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹരജികളിൽ വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് വി. ഷേർസി വിധി പറയാൻ മാറ്റിയത്. േകസ് ഡയറി കോടതി നിർദേശപ്രകാരം അന്വേഷണസംഘം ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.