മലയാളി യുവാവിന്റെ കൊലപാതകം: പ്രതികളായ ബജ്റംഗ്ദൾ പ്രവർത്തകർക്ക് ജാമ്യം

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കൊലപാതക പരമ്പരയിലേക്ക് നയിച്ച മസൂദ് വധക്കേസ് പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. സുള്ള്യ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെല്ലാരിയിൽ ബന്ധുവീട്ടിൽ താമസിച്ച് ദിവസക്കൂലിക്ക് ജോലി ചെയ്ത് കഴിയുകയായിരുന്ന കാസർകോട് മൊഗ്രാൽ പുത്തൂർ ആസാദ് നഗർ സ്വദേശി മസൂദ് (18) 2022 ജൂലൈ 19നാണ് കൊല്ലപ്പെട്ടത്. എട്ട് ബജ്റംഗ്ദൾ പ്രവർത്തകർ ചേർന്നായിരുന്നു ആക്രമണം നടത്തിയത്. മുഖ്യപ്രതികളായ അഭിലാഷ്, സുനിൽ എന്നിവർ സമർപ്പിച്ച ഹരജിയിൽ വ്യാഴാഴ്ച വാദം കേട്ടാണ് ജസ്റ്റിസ് വിശ്വജിത് എസ്. ഷെട്ടിയുടെ സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്.

സുള്ള്യ ബെല്ലാരി കലഞ്ചയിൽ രാത്രി സോഡാക്കുപ്പി പൊട്ടിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ മസൂദ് അടുത്ത ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഇതിന്റെ പ്രത്യാഘാതമായാണ് ജൂലൈ 26ന് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറു ബെല്ലാരിയിൽ കൊല്ലപ്പെട്ടത്. ഇതിന്റെ തുടർച്ചയായി ജൂലൈ 28ന് മംഗളൂരു കാട്ടിപ്പള്ളയിലെ മുഹമ്മദ് ഫാസിലും ഡി​സം​ബ​ർ 24ന് ​അ​ബ്ദു​ൽ ജ​ലലീലും കൊല്ലപ്പെട്ടു.

Tags:    
News Summary - Murder of a Malayali youth: Bajrang Dal activists granted bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.