തിരുവനന്തപുരത്ത് കൊലപാതകം; നാലുപേരടങ്ങുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരും, ഒരാൾ പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ കൊലപാതകം. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയിൽ അർഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം.

നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഘത്തിലുണ്ടായിരുന്ന ധനുഷ് (18) പൊലീസി​െൻറ പിടിയിലായി. ധനുഷ് ഒഴികെ മറ്റുള്ളവർ പ്രായപൂർത്തിയാകാത്തവരാണ്. മുൻ വെെരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

Tags:    
News Summary - Murder in Thiruvananthapuram; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.