സന്തോഷ്
ഇരവിപുരം: ഓട്ടോഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. പട്ടത്താനം വയലില്‍ പുത്തന്‍വീട്ടില്‍ സന്തോഷാണ് (49) പിടിയിലായത്. പട്ടത്താനം പുത്തന്‍വീട്ടില്‍ സെന്തില്‍കുമാറിനെയാണ് ഇയാള്‍ കുത്തി പരിക്കേൽപിച്ചത്. പട്ടത്താനം, പാര്വത്യാര് ജങ്ഷനിലെ ഓട്ടോ സ്റ്റാന്റില്‍ സര്‍വിസ് നടത്തുന്നയാളാണ് സന്തോഷ്. എന്നാല്‍, സെന്തില്‍കുമാര്‍ സ്ഥിരമായി സ്റ്റാൻഡില്‍ ഓട്ടോ ഇടാതെ പലയിടങ്ങളില്‍ നിന്ന് യാത്രക്കാരെയെടുത്ത് ഓട്ടം ഓടുമായിരുന്നു. കഴിഞ്ഞദിവസം പാര്വത്യാര് ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെത്തിയ സെന്തില്‍കുമാറും സന്തോഷും തമ്മില്‍ ഇതിനെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും തര്‍ക്കത്തിനിടയില്‍ സന്തോഷ് ഇയാളെ കത്തികൊണ്ട് കുത്തിപരിക്കേൽപിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.